യേശുവിനെ ക്രൂശിച്ചപ്പോൾ ഉണ്ടായ അന്ധകാരം സത്യം

Factsonjesuscruxification

രക്ഷകനായ യേശുക്രിസ്തു  മനുഷ്യരുടെ പാപങ്ങൾ ഏന്തി കാൽവരിയിൽ ക്രൂശിച്ച്‌ അവന്റെ പ്രാണൻ വെടിഞ്ഞപ്പോൾ  ആ പ്രദേശം അന്ധകാരം കൊണ്ട് മൂടി, ഭൂമി കുലുങ്ങി.

 

(മത്തായി 27:45) ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.

 

ഇത് പഴയനിയമ പ്രവചനത്തിന്റെ  പൂർത്തീകരണമാണ്

 

(ആമോസ് 8:9 )

അന്നാളിൽ ഞാൻ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.

 

ബൈബിളിൽ പറയുന്ന ഈ സംഭവം  യഥാർത്ഥത്തിൽ നടന്നതായി ചരിത്രഗ്രന്ഥങ്ങളിൽ സാക്ഷ്യപ്പെടുത്തുന്നു ബൈബിളിലെ വചനങ്ങൾ സത്യ വചനങ്ങളാണ് എന്ന് ഇതിനാൽ മനസ്സിലാക്കാം. താഴെ കൊടുത്തിരിക്കുന്ന ചില ചരിത്ര രേഖകൾ അതിനെ ദൃഷ്ടാന്തപെടുത്തുന്നു

 

 #താല്ലസ്#

 

 

 

ക്രിസ്തുവിനെക്കുറിച്ച് സൂചിപ്പിച്ച മതേതര എഴുത്തുകാരില്‍ ഒരാള്‍ താല്ലസ് ആയിരുന്നു. എ.ഡി.52-ല്‍ ജീവിച്ചിരുന്ന താല്ലസ് ട്രോജന്‍ യുദ്ധം തുടങ്ങി തന്‍റെ കാലഘട്ടം വരെയുള്ള പൂര്‍വ്വ മെഡിറ്ററെനിയന്‍ ചരിത്രം എഴുതി (Garry R Habermas, ‘The Verdict of History’, p.93) നിര്‍ഭാഗ്യവശാല്‍, മറ്റു രചയിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന തുണ്ടുകളില്‍ മാത്രമാണു തന്‍റെ എഴുത്തുകള്‍ നിലനില്‍ക്കുന്നത്. എ.ഡി.221-ല്‍ തന്‍റെ തൂലിക ചലിപ്പിച്ച ക്രൈസ്തവനായ ജൂലിയസ് ആഫ്രിക്കാനസ് അവരിലൊരാളാണ്. ക്രിസ്തുവിന്‍റെ ക്രൂശീകരണത്തിനു ശേഷം ഉണ്ടായ കൂരിരുട്ടിനെ കുറിച്ചു ഏ.ഡി.221-ല്‍ നടന്ന ഒരു ചര്‍ച്ചയില്‍ ജൂലിയസ് ആഫ്രിക്കാനസ് താല്ലസിനെ ഉദ്ധരിക്കുന്നുണ്ട്: “ലോകം മുഴുവനും ഭീകരമായ ഒരന്ധകാരം വ്യാപിച്ചു, ഭൂമികുലുക്കത്തില്‍ പാറകള്‍ പിളര്‍ന്നു, യെഹൂദ്യയിലും മറ്റു ജില്ലകളിലും ഉള്ള പല സ്ഥലങ്ങളും തകര്‍ന്നു തരിപ്പണമായി. താല്ലസ് തന്‍റെ ചരിത്രങ്ങളുടെ മൂന്നാം പുസ്തകത്തില്‍, ഈ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണ് എന്ന് അകാരണമായി വിശദീകരിക്കുന്നു. അകാരണമായതിന്‍റെ കാരണം, പൂര്‍ണ്ണചന്ദ്രന്‍റെ സമയത്ത് സൂര്യഗ്രഹണം നടക്കുകയില്ല എന്നതാണ്. ക്രിസ്തു മരിച്ചത് പെസഹാ പൌര്‍ണ്ണമിയുടെ കാലത്തായിരുന്നു.” (Julius Africanus, ‘Chronography’, 18:1, in Roberts, Ante-Nicene Christian Library: Translations of the Writings of the Fathers. Vol.1, Edinburgh: T&T Clark, 1867)

 

 

 

താല്ലസ് സൂര്യഗ്രഹണമായി ചിത്രീകരിച്ച ഈ അന്ധകാരത്തെ, ലൂക്കോസ്.23:44,45-ല്‍ വിവരിച്ചിരിക്കുന്ന പ്രകാരം ക്രൂശീകരണ സമയത്തെ അന്ധകാരമായി ആഫ്രിക്കാനസ് കാണുന്നു. താല്ലസിനോട് വിയോജിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ‘പെസഹാ പൌര്‍ണമിയുടെ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടത്” എന്നുള്ളതാണ്. ഇതിനെക്കുറിച്ച്‌ എഫ്.എഫ്. ബ്രൂസിന്‍റെ നിരീക്ഷണം നോക്കാം:

 

 

 

“ക്രിസ്തുവിന്‍റെ ക്രൂശീകരണ സമയത്ത് ദേശത്ത് വ്യാപിച്ച അന്ധകാരത്തെക്കുറിച്ചുള്ള സുവിശേഷ വിവരണം വളരെ പ്രസിദ്ധവും അക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം ആവശ്യമുള്ളതും ആയിരുന്നു എന്ന് ഈ സൂചന കാണിക്കുന്നു. യേശു ക്രൂശീകരിക്കപ്പെട്ടു എന്നും വിശദീകരണം ആവശ്യമായ എന്തോ ഒരു സംഭവം പ്രകൃതിയില്‍ ഉണ്ടായി എന്നതിന് താല്ലസിന് സംശയമില്ല. എന്നാല്‍ മറ്റൊരു വ്യാഖ്യാനവുമായി വരാനാണ് തന്‍റെ ചിന്ത പോയത്, അടിസ്ഥാനപരമായ വസ്തുതകള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. (F.F.Bruce, “The New Testment Documents: Are They Reliable?” p.113)

 

 

 

 #ഫ്ലെഗോണ്‍#

 

 

 

ഫ്ലെഗോണ്‍ എന്ന മറ്റൊരു മതേതര പണ്ഡിതന്‍, ‘ക്രോണിക്കിള്‍സ്’ എന്ന് വിളിക്കുന്ന ചരിത്രം എഴുതി. ഈ കൃതിയും നഷ്ടപ്പെട്ടെങ്കിലും ജൂലിയസ് ആഫ്രിക്കാനസ് ഇതിന്‍റെ ഒരു ചെറിയ തുണ്ട് തന്‍റെ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. താല്ലസിനെപ്പോലെ, യേശുവിന്‍റെ ക്രൂശീകരണ സമയത്ത് അന്ധകാരം ദേശത്ത് വ്യാപിച്ചുവെന്ന് ഫ്ലെഗോണ്‍ സ്ഥിരീകരിക്കുകയും, അത് സൂര്യഗ്രഹണം മൂലമാണെന്ന് താന്‍ വിശദീകരിക്കുകയും ചെയ്യുന്നു, “ടൈബീരിയസ് കൈസരിന്‍റെ കാലത്ത്, പൌര്‍ണമി സമയത്ത് ഒരു സൂര്യഗ്രഹണം ഉണ്ടായി.’ (Julius Africanus, ‘Chronography’, 18:1)

 

 

 

ആഫ്രിക്കാനസിനെ കൂടാതെ മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയും വിശ്വാസസംരക്ഷകനുമായ ഒരിഗനും (Contra Celsum, 2:14,33,59) ആറാം നൂറ്റാണ്ടിലെ ഗ്രന്ഥകര്‍ത്താവായ ഫിലോപ്പോണും ഫ്ലൈഗോണിന്‍റെ ഈ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട് (Josh McDowell and Bill Wilson, ‘He Walked Amoung Us’, p.36)

 

#തെർത്തുല്യൻ#

 

യേശുക്രിസ്തുവിന്റെ ക്രൂശീകരണ ദിവസത്തിൽ ഉച്ചയ്ക്ക് അന്ധകാരം ഉണ്ടായതിനെക്കുറിച്ച് ചെറിയ വിശദീകരണം അദ്ദേഹത്തിന്റെ  ഗ്രന്ഥത്തിൽ നൽകുന്നു. അദ്ദേഹം  ഇങ്ങനെ കൂട്ടിച്ചേർത്തു ദിനമധ്യത്തിൽ ഉണ്ടായ അന്ധകാരത്തിന്റെ ദീർഘ ദർശനത്തെക്കുറിച്ച് ബോധവാൻ അല്ലാത്തതിനാൽ അതിനെ ഗ്രഹണം എന്ന് വിളിച്ചവർ ഉണ്ട്

 

 #പൊന്തിയോസ് പീലാത്തോസ് തിബറിയ സിന് എഴുതിയ കത്തിൽ#

 

 ഇപ്രകാരം പറയുന്നു ആറാം മണി നേരത്ത് ഭൂമിയിൽ അന്ധകാരം വ്യാപിച്ചു അന്ന് രാത്രിയിൽ പൂർണചന്ദ്രൻ രക്തം പോലെ ചുവന്നു

 

പത്തൊമ്പതാം നൂറ്റാണ്ടിൽ ശേഖരിച്ച ചില രേഖകളിൽ യേശുവിനെ ക്രൂശിക്കാനായി പൊന്തിയോസ് പീലാത്തോസ് നൽകിയ  അധികാര പ്രമാണങ്ങൾ ഉണ്ട്.

 

#അരോപോജിറ്റ് ഡയോണിസിയസ്#

 

അരോപോജിറ്റ് ഡയോണിസിയസിന്റെ പേരിൽ എഴുതിയ കത്തിൽ പറയുന്നു അദ്ദേഹം ഈജിപ്തിലെ ഹീലിയോപോളിസിൽ ക്രിസ്തുവിനെ ക്രൂശിച്ച ദിവസത്തിൽ സൂര്യഗ്രഹണം കാണുകയുണ്ടായി

 

#221ADജൂലിയസ് ആഫ്രിക്കാനസ്#

 

52 ADയിൽ കിഴക്കൻ മെഡിറ്റേറിയനിൽ യേശുക്രിസ്തുവിനെ ക്രൂശിച്ച ദിവസത്തിൽ ഉണ്ടായ അന്ധകാരത്തെ ക്കുറിച്ച് താല്ലസ്‌ എഴുതിയതായി ജൂനിയേഴ്സ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.